Monday, October 22, 2012



പ്രിയ സുഹൃത്തുക്കളേ ,

                              ഞാന്‍ ഒരു പുതിയ ബ്ലോഗ്‌ കൂടി ആരംഭിക്കുകയാണ് .

                                                       ഞാന്‍ കണ്ടതും,കേട്ടതും,വായിച്ചതുമായ ഒരുപാട് സത്യങ്ങളെ ,പരീക്ഷണങ്ങളെ,പ്രായോഗിക അനുഭവങ്ങളെ നമ്മുടെ കുട്ടികളുടെ മാനസികവും ശാരീരികവുമായ നല്ല വളര്‍ച്ചയ്ക്ക് എങ്ങനെയെല്ലാമാണ് ഉപയോഗിക്കേണ്ടതെന്നു  വാക്കുകളുടെ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് വിശദീകരിക്കാനുള്ള   ഒരു എളിയ ശ്രമം.
                                        നിങ്ങളുടെ നിര്‍ദേശങ്ങളും,വിമര്‍ശനങ്ങളും ഈ കര്‍മ്മത്തിന്‍റെ ഊര്‍ജമായിരിക്കും . മക്കളെ ഒരു ജീനിയസ്സായി കാണണമെന്ന് ആഗ്രഹിക്കുന്ന എന്‍റെ  എല്ലാ സുഹൃത്തുക്കള്‍ക്കുമായി ഈ ബ്ലോഗ് സമര്‍പ്പിക്കുന്നു.


 
















     പ്രശസ്ത ചിന്തകനായ ഗ്ലെന്‍ ഡോമെന്‍ പറയുന്നു the greater the frequency and intensity of  sensory stimuli and the greater the childs physical movement -creeping ,crawling and walking -the more the children learn and the faster their brain cells multiply especially up to the age of six years old .after that the development of the brain slows markedly .
 അതുകൊണ്ട് 6 വയസ്സ് പ്രായമാകുന്നതിനു മുമ്പുതന്നെ നിങ്ങളുടെ കുട്ടിയുടെ  വിദ്യാഭ്യാസം ആരംഭിക്കേണ്ടതുണ്ട് .ഈ ഒരു  പ്രസ്താവന നിങ്ങളില്‍ മുഷിച്ചലുണ്ടാക്കിയെക്കാം ,കുട്ടികളെ 
 കുട്ടികളായി വളര്‍ത്തണമെന്നും ,തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കരുതെന്നും നിങ്ങള്‍ അഭിപ്രായപ്പെട്ടെക്കാം .എന്നാല്‍ നിങ്ങള്‍ വാദിക്കുന്നതിലും ശക്തമായി ആ കാര്യത്തെ പിന്താങ്ങുന്ന ഞങ്ങള്‍ പറയുന്നു മിനിമം 3 വയസ്സിലെങ്കിലും കുട്ടികളുടെ വിദ്യാഭ്യാസം ആരംഭിച്ചില്ലെങ്കില്‍ നിങ്ങള്‍ അവരോടു  ചെയ്യുന്ന ഏറ്റവും വലിയ പാതകമായിരിക്കും അതെന്നു .

ഇതൊരു വൈരുദ്ധ്യമാണ് .ഈ വൈരുദ്ധ്യത്തെ തരണം ചെയ്യണമെങ്കില്‍ നിങ്ങളുടെ മനസ്സില്‍ നിലയുറപ്പിച്ചിട്ടുള്ള ചില limiting believes ആദ്യം മാറ്റേണ്ടതുണ്ട്  .ടീച്ചറാണ് കുട്ടികള്‍ക്ക് അറിവുപകരേണ്ട ആള്‍ എന്നും സ്കൂളാണ് അറിവിന്‍റെ പണിപ്പുര എന്നുമുള്ള വളരെ പഴഞ്ചനായ ചില സങ്കല്പങ്ങള്‍ ഇന്നും സജീവമായി നിലനില്‍ക്കുന്നതാണ് അറിവ് സമ്പാദനം നേരിടുന്ന വലിയ പ്രശ്നം .എത്ര തിരക്കേറിയ രക്ഷിതാവായാലും വളരെ  ലളിതമായ ചില പ്രവര്‍ത്തനങ്ങളിലൂടെ  സ്കൂളിനും പാഠ പുസ്തകത്തിനും അപ്പുറത്തുള്ള  വിശാലമായ ലോകത്തേക്ക് അവരുടെ കുട്ടികളെ കൂട്ടിക്കൊണ്ടുപോകാന്‍ സാധിക്കും .അതിനുള്ള മനസ്സ്  മാത്രമുണ്ടായാല്‍ മതി .നിങ്ങളുടെ കുട്ടിയെ ഒരു ജീനിയസ്സാക്കി മാറ്റാനുള്ള ഫലപ്രദമായ ചില പ്രായോഗിക നിര്‍ദേശങ്ങള്‍ ഈ ബ്ലോഗ്‌ നിങ്ങള്‍ക്ക് നല്‍കും  .അത് സ്വീകരിക്കുംമുമ്പ് അടിയുറച്ച ഒരു  വിശ്വാസം നിങ്ങള്‍ക്കുണ്ടാവണം. അത് ഇങ്ങനെയാണ് ,
എന്‍റെ കുട്ടിയുടെ പ്രധാനാധ്യാപകന്‍ അവന്‍റെ രക്ഷിതാക്കളാണ് .അവന്‍റെ സര്‍വകലാശാല വീടും പരിസരവുമാണ്.

 ഇത് അംഗീകരിക്കാമെങ്കില്‍ തുടര്‍ന്ന് വായിക്കാം,....




ലോകത്ത് നിരവധി വിദ്യാഭ്യാസ പഠനങ്ങളും ,പരീക്ഷണങ്ങളും നടന്നിട്ടുണ്ട് .അതിന്‍റെയെല്ലാം പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് അവരവരുടേതായ ചില കാഴ്ചപ്പാടുകള്‍ ഉണ്ടായിരുന്നു. അവരിലേറെയും പേര്‍  സ്വന്തം ജീവിതം കൊണ്ട് പരീക്ഷണം നടത്തിയവരായിരുന്നു .അക്കൂട്ടത്തില്‍ ശ്രദ്ധേയമായ ഒരു ചുവടുവെപ്പായിരുന്നു അരുണാ രാഘവന്‍ തന്‍റെ മകള്‍  നിരുപമയില്‍ നടത്തിയ പരീക്ഷണങ്ങള്‍.
മൂന്നര വയസ്സുള്ള നിരുപമയില്‍ കണ്ട അതിശയിപ്പിക്കുന്ന വിജയം ഇന്ത്യയിലെ കൊമ്പത്തെ സിലബസ്സായ cbsc യെയും icse യെയും നാണിപ്പിക്കുന്നതായിരുന്നു .ഈ കേട്ട വാര്‍ത്തകള്‍ സത്യമാണോയെന്ന്‌ പരീക്ഷിക്കാന്‍   മഹാരാഷ്ട്ര  ഗവര്‍ണറായിരുന്ന സി.സുബ്രഹ്മണ്യം തീരുമാനിച്ചു മൂന്നര വയസ്സുള്ള നിരുപനിരുപമയുടെ മുന്നില്‍ Times of india ഇട്ടുകൊടുത്ത് വായിക്കാന്‍ പറഞ്ഞു.

Queen agrees to pay tax - Times of india 
CS: What tax meant?
Niru :Tax means giving money to govt.
CS :Do you know any one pays tax to govt.?
Niru :Gandhiji didnt pay tax for salt.so he was put in prison.then all the young leaders began to fight the british.
CS :Do you know i was one of the young leaders?
Nirupama laughed- of course not you couldnt be; all those great leaders are all dead..

ഇത് ഒരു അതിശയോക്തിയല്ല .നിങ്ങളുടെ മക്കളിലും വളരെ ലളിതമായ പ്രവര്‍ത്തനങ്ങളിലൂടെ നടപ്പിലാക്കാവുന്ന യാഥാര്‍ത്ഥ്യം മാത്രം.







പ്രായോഗിക പ്രവര്‍ത്തനങ്ങളില്‍ ഇറങ്ങും മുന്‍പ് ഇത്തിരി കാര്യങ്ങള്‍ കൂടി മനസ്സിലാക്കാനുണ്ട്.

എങ്ങനെയാണ് ഒരു അറിവ് നമ്മുടെ മസ്തിഷ്ക്കതിലേക്ക് എത്തുന്നത്‌? NLP  യുടെ  ഭാഷയില്‍ വിശദീകരിച്ചാല്‍ ഒരു സെക്കണ്ടില്‍ ഏതാണ്ട് 20ലക്ഷം bits informations നാം നമ്മുടെ 5 ഇന്ദ്രിയങ്ങളിലൂടെ സ്വീകരിക്കുന്നുണ്ട് .എന്നാല്‍ അതില്‍ 132bits  മാത്രമേ നമ്മുടെ കോണ്‍ഷിയസ് മൈന്‍റില്‍ CM  നില്‍ക്കുകയുള്ളൂ.ബാക്കി മുഴുവനും അണ്‍കോണ്‍ഷിയസ് മൈന്‍റില്‍ UCM  ചെന്ന് നില്‍ക്കുന്നു .അതുകൊണ്ടാണ് വര്‍ഷങ്ങള്‍ക്കുമുന്‍പ് കണ്ട ഒരു
അപകടം പിന്നീട് ആ സ്ഥലത്തെത്തുമ്പോള്‍ ഓര്‍മയായി പുറത്തുവരുന്നത്‌
.നമ്മുടെ ഇന്ദ്രിയങ്ങളെ stimulate ചെയ്യിക്കുന്ന അനുഭവങ്ങളെ UCM ആവശ്യാനുസരണം തിരിച്ചെടുത്തു തരുന്നു.അതുകൊണ്ട് ഇന്ദ്രിയങ്ങളെ stimulate ചെയ്യിക്കലാവണം പഠനത്തിലെ പ്രധാന പ്രവര്‍ത്തനം .




തുടരും













No comments:

Post a Comment